Kerala
എറണാകുളത്ത് അസം സ്വദേശികളുടെ മകളായ 14 വയസുകാരിയെ കാണാതായതായി പരാതി

എറണാകുളം മരടിൽ പതിനാലുകാരിയെ കാണാനില്ലെന്ന് പരാതി. അസം സ്വദേശികളുടെ പതിനാലുകാരിയായ മകളെയാണ് കാണാതായത്.
പെൺകുട്ടി ചൊവ്വാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ മരട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.