National
അന്ധേരിയിൽ 17കാരിയെ 30കാരൻ തീകൊളുത്തി; പെൺകുട്ടിയുടെ നില അതീവ ഗുരുതരം

മുംബൈ അന്ധേരിയിൽ 30 വയസുകാരൻ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരം. ആക്രമണത്തിൽ 60 ശതമാനത്തോളം പൊളളലേറ്റ 17 വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അന്ധേരിയിലെ മാറോൾ സ്വദേശികളായ പെൺകുട്ടിയും പ്രതിയായ ജിതേന്ദ്രയും തമ്മിൽ കഴിഞ്ഞ രണ്ട് മാസത്തെ പരിചയമാണുളളത്. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാൾ പെൺകുട്ടിയോട് അതിക്രമം കാണിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
ജിതേന്ദ്രയോട് മകളെ കാണാൻ ശ്രമിക്കരുതെന്ന് പെൺകുട്ടിയെ അമ്മ പറഞ്ഞതായി വിവരമുണ്ട്. ഇതാണോ അതിക്രമത്തിന് പിന്നിലെന്ന് വ്യക്തമല്ല. മരോൾ ഗാവോന്തൻ പ്രദേശത്തെ ഒരു ആശുപത്രിക്ക് പിന്നിലാണ് സംഭവം നടന്നത്. ആക്രമണത്തിനിടെ ജിതേന്ദ്രയ്ക്കും പൊള്ളലേറ്റിരുന്നു.