National

19കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു; പ്രതി അറസ്റ്റിൽ

19കാരിയായ കൂട്ടുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഭിവണ്ടിയിലാണ് സംഭവം. ചാന്ദ് ഖാൻ എന്ന 22കാരനും സുഹൃത്തുക്കളുമാണ് പിടിയിലായത്. വജ്രേശ്വരിയിലേക്ക് വിനോദയാത്ര പോകാമെന്ന് പറഞ്ഞ് 19കാരിയെ വിളിച്ചു കൊണ്ടു പോകുകയായിരുന്നു

ലോഡ്ജിൽ എത്തിച്ച ശേഷം പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സൂക്ഷിക്കുകയും ചെയ്തു. പീഡന രംഗങ്ങൾ ചാന്ദ് ഖാൻ പെൺകുട്ടിക്ക് അയച്ചു നൽകി. ഇനിയും വഴങ്ങിയില്ലെങ്കിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷമി മുഴക്കുകയും ചെയ്തു

ചാന്ദ് ഖാന്റെ സുഹൃത്തുക്കളായ ജമീർ ഖാൻ, കവിത എന്നിവരും കേസിൽ പ്രതികളാണ്. ഇരുവരും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതോടെയാണ് പെൺകുട്ടി പരാതി നൽകിയത്.

Related Articles

Back to top button
error: Content is protected !!