അല്‍ മര്‍ജാന്‍ ദ്വീപില്‍ 20 കോടി ദിര്‍ഹത്തിന്റെ പാര്‍പ്പിട സമുച്ഛയം വരുന്നു; 2027ല്‍ കൈമാറും
റാസല്‍ഖൈമ: അല്‍ മര്‍ജാന്‍ ദ്വീപില്‍ 20 കോടി ദിര്‍ഹത്തിന്റെ പാര്‍പ്പിട സമുച്ഛയം 2027ല്‍ പണി പൂര്‍ത്തിയാക്കി താമസക്കാര്‍ക്ക് കൈമാറുമെന്ന് നിര്‍മാണ കമ്പനിയായ ലകാസ ലിവിഹ് അറിയിച്ചു. ലകാസ ആര്‍കിടെക്ട്‌സ് ആന്റ് എന്‍ജീനീയറിങ് കണ്‍സല്‍ട്ടന്റ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ സംരംഭമാണ് ലകാസ ലിവിങ്.
ഓല റെസിഡന്‍സസ് എന്ന പേരിലാണ് അല്‍ മര്‍ജാന്‍ ദ്വീപില്‍ പദ്ധതി നടപ്പാക്കുന്നത്. റാസല്‍ഖൈമയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആഢംഭര താമസത്തിനായി ഇഷ്ടപ്പെടുന്ന മേഖലകളില്‍ ഒന്നാണ് ഈ ദ്വീപ്. 2027ന്റെ ആദ്യ പാദത്തില്‍ താമസക്കാര്‍ക്ക് കൈമാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ബെയ്‌സ്‌മെന്റ് ലെവലുകളും ഒരു ഗ്രൗണ്ട് ഫ്‌ളോറും ഏഴ് അപാര്‍ട്ടമെന്റ് ഫ്‌ളോറുമാണുണ്ടാവുക. പൂര്‍ണമായും ഫര്‍ണിഷ് ചെയ്ത 96 അപാര്‍ട്ട്‌മെന്റുകളാണ് നിക്ഷേപകര്‍ക്ക് കൈമാറുകയെന്നും വില ആരംഭക്കുന്നത് 11.8 ലക്ഷം ദിര്‍ഹത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.