Kerala
പെരിന്തൽമണ്ണയിൽ ചികിത്സയിലുള്ള 38കാരിക്ക് നിപ സ്ഥിരീകരിച്ചു; പരിശോധനാ ഫലം പോസിറ്റീവ്

ചികിത്സയിലുള്ള പലക്കാട് തച്ചനാട്ടുകാര സ്വദേശിയായ 38കാരിക്ക് നിപ തന്നെയെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവാണ്. ഇതോടെ പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തി. രോഗിയുടെ സമ്പർക്ക പട്ടികയിലെ നൂറിലധികം പേർ ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലാണ്
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. 20 ദിവസം മുമ്പാണ് ഇവർക്ക് പുനി തുടങ്ങിയത്. വീടിന് സമീപത്തെ ക്ലിനിക്ക് അടക്കം മൂന്നിടങ്ങളിൽ ചികിത്സ തേടി. മക്കൾക്കൊപ്പമാണ് യുവതി താമസിക്കുന്നത്. വിദേശത്തുള്ള ഭർത്താവ് നിലവിൽ നാട്ടിലെത്തിയിട്ടുണ്ട്
യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള ആരും നിലവിൽ ചികിത്സയിലില്ല. മൂന്ന് മക്കൾക്കും രോഗലക്ഷണങ്ങളില്ല. അയൽവാസികൾ നാട്ടുകാർ എന്ിവരും ഹൈ റിസ്‌ക് പട്ടികയിലാണ്.