Kerala

നാഗർകോവിലിൽ നിയന്ത്രണം നഷ്ടമായ കാർ കനാലിലേക്ക് മറിഞ്ഞ് മലയാളിയായ 51കാരൻ മരിച്ചു

നാഗർകോവിൽ ഭൂതപ്പാണ്ടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് 51കാരൻ മരിച്ചു. ഇരിയണലിന് സമീപം കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റഫർ ആണ് മരിച്ചത്. കുവൈത്തിൽ നിന്നും രണ്ട് ദിവസം മുമ്പാണ് ക്രിസ്റ്റഫർ നാട്ടിലെത്തിയത്.

ഭാര്യ ജ്ഞാനശീല കുവൈത്തിൽ നഴ്‌സാണ്. ബന്ധുവിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ ഞായറാഴ്ച വൈകിട്ടാണ് കാറിൽ ഭൂതപ്പാണ്ടിയിൽ എത്തിയത്. ഇവിടെ നിന്ന് തിരിച്ചുവരുന്നതിനിടെയാണ് അപകടം.

നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ അരശിയർ കനാലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ക്രിസ്റ്റഫറെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Related Articles

Back to top button
error: Content is protected !!