Kerala
തൃശ്ശൂർ കണ്ടശ്ശാംകടവിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ കണ്ടശ്ശാംകടവിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേനടയിൽ താമസിക്കുന്ന പണ്ടാര വീട്ടിൽ ജിത്തിന്റെ മകൻ അലോക്(12)ആണ് മരിച്ചത്. മാങ്ങാട്ടുകര എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്
കിടപ്പുമുറിയിലെ ബാത്ത്‌റൂമിലാണ് കുട്ടിയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. കൂടുതൽ വിവരം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
അതേസമയം തിരുവനന്തപുരത്തും വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നരുവാമൂട് ചിന്മയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അലോക്‌നാഥിനെയാണ്(14) മരിച്ച നിലയിൽ കണ്ടത്. കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുമുണ്ട്.