Kerala
ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തേക്ക് മാറ്റി
ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശ്വാസതടസ്സത്തെ തുടർന്ന് കുട്ടിയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ സമിതിയുടെ നിർദേശത്തെ തുടർന്നാണ് കുട്ടിയെ തിരുവനന്തപുരത്തേക്ക് മാറ്റുന്നത്
അനീഷ്-സുറുമി ദമ്പതികളുടെ കുട്ടി നിലവിൽ വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ ദിവസം കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവർത്തനത്തിൽ തകരാർ സംഭവിച്ചതായാണ് ഡോക്ടർമാർ പറയുന്നത്. നിരവധി വൈകല്യങ്ങളോടെയായിരുന്നു കുഞ്ഞിന്റെ പിറവി. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാൻ കഴിയുന്ന നിലയിലായിരുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. കാലിനും കൈക്കും വളവുണ്ട്.