Technology

ആരാധകരെ നിരാശരാക്കി ഇന്‍സ്റ്റഗ്രാം: ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് ഉപയോക്താക്കൾ

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിന്‌ ആരാധകർ ഏറെയാണ്. എന്നാൽ ഇന്ത്യയിലെ പല ഉപയോക്താക്കളെയും വീണ്ടും ഇൻസ്റ്റ് നിരാശയിലാഴ്ത്തി. ഇന്ന് ഉച്ച മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യാന്‍ തടസം നേരിട്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് ഉച്ച മുതല്‍ പോസ്റ്റ് ചെയ്യാന്‍ തടസം നേരിട്ടെന്ന തരത്തിലുള്ള നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ഡൗണ്‍ ഡിറ്റക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. ചില ഉപയോക്താക്കള്‍ക്ക് ഒരു തടസവും കൂടാതെ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാനാകുന്നുണ്ടെങ്കില്‍, ചിലര്‍ക്ക് ഇന്‍സ്റ്റഗ്രാം ലോഗിന്‍ ചെയ്യാന്‍ പോലും പറ്റുന്നില്ല.

ഡൗണ്‍ ഡിറ്റക്ടറില്‍ നിന്നുള്ള ഡാറ്റ പ്രകാരം ഇന്ത്യയിലെ 6500ലേറെ ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ഡൗണായി. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ കണ്ടന്റ് ലോഡാകുന്നതിന് ഉള്‍പ്പെടെ തടസമുണ്ടായതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്

Related Articles

Back to top button
error: Content is protected !!