ഭാര്യയെ കൊല്ലുമെന്ന് പറഞ്ഞ് ബഹളം; പോലീസെത്തിയപ്പോൾ യുവാവ് കയ്യിലുണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങി

കോഴിക്കോട് താമരശ്ശേരിയിൽ യുവാവ് എംഡിഎംഎ വിഴുങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ സ്‌കാനിംഗിലാണ് വയറ്റിൽ എംഡിഎംഎ കണ്ടെത്തിയത്. ആദ്യഘട്ട പരിശോധനയിൽ വയറ്റിൽ എംഡിഎംഎ എന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തിയെങ്കിലും ഇത് സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് ലഹരി വസ്തു തന്നെയാണ് വയറ്റിലെന്ന് വ്യക്തമായത്
അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും കൊല്ലുമെന്ന് പറഞ്ഞ് ഇയാൾ വീട്ടിൽ ബഹളം വെക്കുകയായിരുന്നു. ബഹളം വർധിച്ചതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോഴാണ് ഇയാൾ എംഡിഎംഎ പായ്ക്കറ്റ് വിഴുങ്ങിയത്
നാട്ടുകാർ ഇക്കാര്യം പറഞ്ഞതോടെ പോലീസ് ഇയാളെ താമരശ്ശേരി ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദഗ്ധ പരിശോധനക്കും വിധേയനാക്കി. എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത് കൂടിയാണ് ഫായിസ്.