Kerala

ഇടുക്കി ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

ഇടുക്കി ഏലപ്പാറ ചെമ്മണ്ണിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു. ചെന്നൈ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ വാഹനത്തിലുണ്ടായിരുന്നവർ പുറത്ത് ഇറങ്ങുകയായിരുന്നു.

പിന്നാലെ തീ ആളിക്കത്തുകയും ചെയ്തു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നാലെ ഫയർഫോഴ്‌സും സ്ഥലത്തെത്തി

Related Articles

Back to top button
error: Content is protected !!