Gulf

ശൈഖ് സായിദ് റോഡില്‍ കാറിന് തീപിടിച്ചു

ദുബൈ: ശൈഖ് സായിദ് റോഡില്‍ എമിറേറ്റ്‌സ് മെട്രോ സ്‌റ്റേഷന് സമീപം ക്രൗണ്‍ പ്ലാസ ഹോട്ടലിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് നടുറോഡില്‍ തീപിടിച്ചു. അപകടത്തെ തുടര്‍ന്ന് ദുബൈ ട്രേഡ് സെന്റര്‍ റോണ്ട് എബൗട്ടില്‍നിന്നും അബുദാബിക്കുള്ള റോഡില്‍ രണ്ടു കിലോമീറ്ററോളം നീളത്തില്‍ ഗതാഗതക്കുരുക്കുണ്ടായി. ദുബൈ സിവില്‍ ഡിഫന്‍സ് സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഈ മേഖലയില്‍ നിരവധി ഫയര്‍ ആന്റ് റെസ്‌ക്യൂ പ്രവര്‍ത്തകരാണ് കൃത്യത്തില്‍ പങ്കാളികളായത്.

വൈകുന്നേരം 4.05ന് താന്‍ ഓഫീസിലേക്കു പോയിരുന്നപ്പോള്‍ ഇന്നലെ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ലെന്ന് ശൈഖ് സായിദ് റോഡില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ ഓഫീസില്‍ ജോലിചെയ്യുന്ന ഉമ പ്രതികരിച്ചു. എന്നാല്‍ 4.20 ആയപ്പോഴേക്കും താന്‍ കടുത്ത പുക റോഡില്‍ കാണുന്നുണ്ടോയെന്ന് സുഹൃത്ത് മൊബൈലില്‍ വിളിച്ചു ചോദിച്ചതായി ഉമ പറഞ്ഞു. അപ്പോള്‍ നോക്കിയപ്പോഴാണ് റോഡില്‍ കാര്‍ തീപിടിച്ച കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ആ മേഖലയില്‍ മൊത്തം കറുത്ത പുകയായിരുന്നെന്നും അവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!