Kerala
കണ്ണൂരിൽ 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പിതാവിന് മരണം വരെ തടവുശിക്ഷ
കണ്ണൂരിൽ 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് മരണം വരെ തടവുശിക്ഷ. ഇതുകൂടെത 15 ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്
തളിപ്പറമ്പ് പോക്‌സോ കോടതിയുടേതാണ് വിധി. കുറുമാത്തൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്
2019 മുതൽ പിതാവ് തുടർച്ചയായി മകളെ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടി ഗർഭിണിയായതോടെയാണ് പീഡന വിവരം പുറത്തുവന്നത്.