Kerala
ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; അധ്യാപകന് 11 വർഷം തടവുശിക്ഷ
ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 11 വർഷം തടവുശിക്ഷ. അധ്യാപകനായ മനോജിനെയാണ് തിരുവനന്തപുരം പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്.
2019ൽ ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 11 വർഷം തടവും 10,500 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി എന്നിവയാണ് കുറ്റങ്ങൾ.