Kerala
തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂരിലാണ് സംഭവം. 14 വയസ്സുള്ള അലോക്‌നാഥനാണ് മരിച്ചത്
വീടിനുള്ളിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ പാടുകളുണ്ട്. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. വെങ്ങാനൂർ വില്ലേജ് ഓഫീസിന് സമീപത്തെ വീട്ടിലാണ് സംഭവം
ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നത്. മൊട്ടമൂട് ചിന്മയ സ്‌കൂളിലെ വിദ്യാർഥിയാണ് അലോക്‌നാഥൻ. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമെ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.