Kerala

മൂവാറ്റുപുഴയിൽ അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് മോഷണം; സ്വർണം നഷ്ടപ്പെട്ടു

മൂവാറ്റുപുഴയിൽ അടഞ്ഞുകിടന്ന വീടിന്റെ വാതിലും അലമാരയും കുത്തിത്തുറന്ന് മോഷണം. നിർമല കോളേജിന് സമീപം അടഞ്ഞുകിടന്ന പുൽപ്പറമ്പിൽ സെബാസ്റ്റ്യൻ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.

സെബാസ്റ്റിയൻ മാത്യുവും കുടുംബവും വർഷങ്ങളായി വിദേശത്താണ് താമസം. വീട് നോൽക്കാനേൽപ്പിച്ച സുഹൃത്ത് അഗസ്റ്റിൻ തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അഗസ്റ്റിൻ രാവിലെ വീട്ടിൽ എത്തുമ്പോൾ വീടിന്റെ പ്രധാന വാതിലും പിൻവശത്തെ വാതിലും പൂട്ട് തകർത്ത നിലയിലായിരുന്നു.

വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്. മൂവാറ്റുപുഴ പോലീസും ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Back to top button
error: Content is protected !!