Kerala
തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന സിഎൻജി ഓട്ടോറിക്ഷ തീ പിടിച്ച് കത്തിനശിച്ചു
തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ തീ പിടിച്ച് കത്തിനശിച്ചു. ശക്തൻ സ്റ്റാൻഡിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. സിഎൻജി ഓട്ടോറിക്ഷയാണ് കത്തിയത്. ശക്തൻ സ്റ്റാൻഡിലെ ആകാശപാതക്ക് സമീപമുള്ള പച്ചക്കറി മാർക്കറ്റിന് സമീപത്ത് വെച്ചാണ് ഓട്ടോയ്ക്ക് തീപിടിച്ചത്.
സിഎൻജി ഓട്ടോയിൽ നിന്ന് ഗ്യാസ് ലീക്കായതാണ് അപകടത്തിന് കാരണം. ബൈക്ക് യാത്രികരാണ് ഓട്ടോയിൽ നിന്ന് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഓട്ടോ ഡ്രൈവറെ വിവരം അറിയിച്ചു. ഇതോടെ ഡ്രൈവർ ഉടനെ വാഹനം നിർത്തി പുറത്തിറങ്ങി.
പിന്നാലെ ഓട്ടോറിക്ഷ ആളിക്കത്തുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സിഎൻജി ടാങ്കിലേക്ക് തീപിടിക്കാതിരുന്നത് വലിയ പൊട്ടിത്തെറി ഒഴിവാക്കി