Kerala
അങ്കമാലിയിൽ കയർ പൊട്ടി തെങ്ങിൽ നിന്നും വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

അങ്കമാലി പാറക്കടവ് മാമ്പ്രയിൽ കയർ പൊട്ടി തെങ്ങിൽ നിന്നും വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. പാറക്കടവ് എളവൂർ നടുവത്ത് വീട്ടിൽ ബിത്രനാണ്(55) മരിച്ചത്
ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. മാമ്പ്ര അസീസി നഗറിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തെങ്ങ് കയറുന്നതിനിടെയായിരുന്നു അപകടം
60 അടിയോളം ഉയരമുള്ള തെങ്ങിൽ നിന്നാണ് താഴെ വീണത്. ഉടനെ അങ്കമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല