DubaiGulf

ദുബായില്‍ ഗതാഗതം വേഗത്തിലും എളുപ്പത്തിലുമാക്കാന്‍ 6 ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതി

ദുബായ്: എമിറേറ്റിലെ ഗതാഗതം കൂടുതല്‍ വേഗത്തിലും എളുപ്പത്തിലുമാക്കാന്‍ ലക്ഷ്യമിട്ട് ആറ് ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതിക്ക് അനുമതി നല്‍കിദുബായ്. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ)യും ദുബായ് ഹോള്‍ഡിങ്‌സും ഇതുമായി ബന്ധപ്പെട്ട് നിര്‍മ്മാണ കരാറുകളില്‍ ഒപ്പിട്ടു. നഗരത്തിലെ ഏറ്റവും തിരക്കുള്ള പ്രധാനപ്പെട്ട മേഖലകള്‍ കേന്ദ്രീകരിച്ചാവും ഗതാഗതം കൂടുതല്‍ സുഗമമാക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

മേല്‍പാലങ്ങളും പുതിയ റോഡുകളും പദ്ധതിയുണ്ടാവും. അഞ്ചു മേഖലകളിലേക്ക് ആയിരിക്കും റോഡുകള്‍ നിര്‍മിക്കുക. ജുമൈറ വില്ലേജ് സര്‍ക്കിള്‍, ദുബായ് പ്രൊഡക്ഷന്‍ സിറ്റി, ബിസിനസ് ബേ, പാം ജുമൈറ, ഇന്റര്‍നാഷണല്‍ സിറ്റി എന്നിവിടങ്ങളിലാണ് റോഡുകള്‍ പുതുതായി നിര്‍മ്മിക്കുക. ദുബായ് ഐലന്‍ഡ്, ജുമൈറ വില്ലേജ് ട്രയാങ്കിള്‍, പാം ഗേറ്റ് വേ, അല്‍ ഫുര്‍ജാന്‍, ജുമൈറ പാര്‍ക്ക്, അര്‍ജാന്‍, മജാന്‍, ലീവാ ഫെയ്‌സ് വണ്‍, നാഥ് അല്‍ ഹാമര്‍, വില്ലനോവ, സെറീന ഇവിടങ്ങളില്‍ കമ്മ്യൂണിറ്റികളും പ്രോജക്ടുകളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

Related Articles

Back to top button
error: Content is protected !!