Kerala

കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു

കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു. കൂടരഞ്ഞി പൂവാറൻ തോടാണ് സംഭവം. പൂവാറൻതോട് സ്വദേശി ബിജു എന്ന ജോൺ ചെരിയൻ ആണ് മകൻ ക്രിസ്റ്റിയെ(24) കൊലപ്പെടുത്തിയത്.

മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നാണ് റിപ്പോർട്ട്. മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. അച്ഛൻ ജോൺ കസ്റ്റഡിയിലാണ്. ഇന്ന് പുലർച്ചെയാണ് സംഭവം

സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്ന ആളാണ് ജോൺ. ക്രിസ്റ്റി ഉറങ്ങിക്കിടക്കുമ്പോൾ കത്തി കൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു.

Related Articles

Back to top button