
കുവൈറ്റ് സിറ്റി: ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രത്യേകം മാറ്റിവെച്ചിരിക്കുന്ന പാര്‍ക്കിങ്ങുകളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 180 ദിനാര്‍ പിഴ ഈടാക്കുമെന്ന് കുവൈത്ത് അധികൃതര്‍. ഇത്തരം പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കൈയേറുന്നവര്‍ക്കാണ് പിഴ ചുമത്തുക.
കുവൈത്ത് നടപ്പാക്കാന്‍ ഒരുങ്ങുന്ന പുതിയ ഗതാഗത നിയമത്തിലാണ് നിയമലംഘനങ്ങള്‍ക്കൊപ്പം പാര്‍ക്കിംഗ് നിയമങ്ങള്‍ അനുസരിക്കാത്തവര്‍ക്കും കടുത്ത പിഴയും തടവുമെല്ലാം ഉറപ്പാക്കുന്നത്. ഇത്തരം കേസുകള്‍ കോടതി കയറുന്ന സാഹചര്യം ഉണ്ടായാല്‍ ഒരു വര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെ തടവും ഒപ്പം 600 മുതല്‍ 1,000 ദിനാര്‍ വരെ പിഴയും നല്‍കേണ്ടി വരുമെന്നും കുവൈത്ത് ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.