Kerala

സ്‌കൂൾ പ്രവേശനത്തിന് ഒരുങ്ങി നിൽക്കവെ കൊല്ലത്ത് നാലര വയസുകാരി ഓടയിൽ വീണുമരിച്ചു

കൊല്ലം പൻമനയിൽ നാലര വയസുകാരി ഓടയിൽ വീണുമരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ അനീഷ്, രശ്മി ദമ്പതികളുടെ മകൾ അക്ഷികയാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് പൻമന വടുതലയിലെ അമ്മയുടെ വീടിന് സമീപം കളിച്ചു കൊണ്ട് നിൽക്കവെയാണ് അപകടം.

കുട്ടിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂൾ പ്രവേശനത്തിന് കാത്തുനിൽക്കെയാണ് കുഞ്ഞിന്റെ ദാരുണാന്ത്യം.

Related Articles

Back to top button
error: Content is protected !!