Kerala
നിലമ്പൂർ ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ നാല് വയസുകാരൻ അകപ്പെട്ടു; രക്ഷകനായി ലൈഫ് ഗാർഡ്
നിലമ്പൂർ ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട നാല് വയസുകാരനെ ടൂറിസം വകുപ്പിന്റെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. അവധി ദിനത്തിൽ വെള്ളച്ചാട്ടം കാണാനെത്തിയ ഒതായി സ്വദേശികളായ കുടുംബത്തിനൊപ്പമാണ് നാല് വയസുകാരൻ എത്തിയത്.
കുട്ടി വെള്ളത്തിൽ വീണപ്പോൾ തന്നെ ലൈഫ് ഗാർഡിന്റെ ശ്രദ്ധയിൽപ്പെടുകയും ഉടനെ രക്ഷപ്പെടുത്തുകയുമായിരുന്നു.
ടൂറിസം വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച ലൈഫ് ഗാർഡ് സുഹൈൽ മഠത്തിലാണ് കുട്ടിയെ രക്ഷിച്ചത്.