Kerala
കോഴിക്കോട് ഓമശ്ശേരിയിൽ നാലാം ക്ലാസ് വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട് ഓമശ്ശേരിയിൽ നാലാം ക്ലാസ് വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു. വെളിമണ്ണ ആലത്തുകാവിൽ മുഹമ്മദ് ഷാഫിയുടെയും ഫൈറൂസയുടെയും മകൻ മുഹമ്മദ് ഫസീഹാണ്(10) മരിച്ചത്.
വെളിമണ്ണ ജിഎംയുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ കളിക്കാൻ പോയി വൈകിട്ട് ഏഴ് മണിയായിട്ടും കുട്ടി തിരിച്ചെത്തിയിരുന്നില്ല.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുതുള്ളി പുഴയിൽ വെളിമണ്ണ പാലത്തിനടുത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.