Kerala
കോഴിക്കോട് പോലീസ് ചമഞ്ഞെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. കെപി ട്രാവൽസ് മാനേജറും കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് പോലീസ് എന്ന വ്യാജേന എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന. പാളയം എംഎം അലി റോഡിൽ വെച്ച് ബുധനാഴ്ച പുലർച്ചെയാണ് ബിജുവിനെ സംഘം കടത്തി കൊണ്ടു പോയത്.
ഓഫീസിലെത്തിയ സമയത്ത് പോലീസ് എന്ന് പറഞ്ഞുവന്നവർ ബിജുവിനെ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ കസബ പോലീസ് അന്വേഷണം ആരംഭിച്ചു