National
പാർശ്വവത്കരിക്കപ്പെട്ടവർക്ക് ശബ്ദം നൽകിയ പ്രതിഭ; എംടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാള സിനിമ, സാഹിത്യ മേഖലയിലെ ബഹുമാന്യ പ്രതിഭയായ എംടിയുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്ന് മോദി എക്‌സിൽ കുറിച്ചു.
മനുഷ്യവികാരങ്ങളെ ആഴത്തിൽ പര്യവേക്ഷണം ചെയ്തുകൊണ്ട് രചിക്കപ്പെട്ട അദ്ദേഹത്തിന്റെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു
പാർശ്വവത്കരിക്കപ്പെട്ടവർക്കും നിശബ്ദരാക്കപ്പെട്ടവർക്കും അദ്ദേഹം ശബ്ദം നൽകി. കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മോദി പറഞ്ഞു