Kerala
കോഴിക്കോട് മീഞ്ചന്തയിൽ ബസ് സ്‌റ്റോപ്പ് തകർന്നുവീണ് ബിരുദ വിദ്യാർഥിനിക്ക് പരുക്ക്

കോഴിക്കോട് മീഞ്ചന്തയിൽ ബസ് സ്റ്റോപ്പ് തകർന്ന് വീണ് വിദ്യാർഥിനിക്ക് പരുക്ക്. മീഞ്ചന്ത ആർട്‌സ് സയൻസ് കോളേജിന് സമീപത്തുള്ള ബസ് സ്റ്റോപ്പാണ് തകർന്ന് വീണത്. രണ്ടാം വർഷ ബിരുദ വിദ്യാർഥക്കാണ് കാലിന് പരുക്കേറ്റത്.
മീഞ്ചന്ത ആർട്‌സ് കോളേജിലെ വിദ്യാർഥിനി അഭിഷ്നക്കാണ് പരിക്കേറ്റത്. നരിക്കുനി സ്വദേശിനിയാണ്. അഭിഷ്നയെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ബസ് ഷെൽട്ടറിന്റെ തൂണുകൾ ദ്രവിച്ച അവസ്ഥയിലായിരുന്നു.
ഷെൽട്ടറിന് മുകളിലായി പരസ്യ ഫ്‌ള്കസ് സ്ഥാപിച്ചിരുന്നു. ഇത് മാറ്റാനായി തൊഴിലാളി കയറിയ സമയത്താണ് ഷെൽട്ടർ ഒന്നാകെ താഴേക്ക് പതിച്ചത്.