Kerala

2000 കോടിയുടെ ഗ്രാന്റാണ് കേന്ദ്രത്തോട് ചോദിച്ചത്; വായ്പയായി നൽകിയത് 529 കോടിയെന്ന് ധനമന്ത്രി

മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ തുടർന്നു 2000 കോടിയുടെ ഗ്രാന്റ് ആണ് കേന്ദ്രത്തോട് ചോദിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എന്നാൽ ഗ്രാന്റ് അല്ല ലഭിച്ചത്. വായ്പയും ചോദിച്ചിരുന്നു. ഗ്രാന്റ് നൽകാതെ കാപക്‌സ് സ്‌കീം അനുസരിച്ചു വായ്പയാണ് അനുവദിച്ചത്. വായ്പ പെട്ടെന്ന് ചെലവഴിക്കുകയും വേണം. ഇത് തന്നെ വൈകി എന്നതാണ് യാഥാർഥ്യമെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗൺഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്‌കൂളുകളും പുനർമിക്കുന്നതിനാണ് കേന്ദ്ര സഹായം. മാർച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. ഈ സാമ്പത്തിക വർഷം തന്നെ പണം ചിലവഴിക്കണം എന്നത് വെല്ലുവിളിയാണ്.പ്രയോഗികമായി എങ്ങനെ നടപ്പിലാക്കാം എന്നത് ആലോചിച്ചു വരികയാണ്.

മിക്ക കേന്ദ്ര വായ്പകളുടെയും അവസ്ഥ ഇതാണ്. വിതരണം ചെയ്യൽ സാധിക്കും പക്ഷെ പദ്ധതി എങ്ങനെ പൂർത്തിയാക്കാൻ കഴിയും എന്നതാണ്. ഗ്രാന്റ് അനുവദിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഒന്നര മാസം കൊണ്ടു ചെലവഴിക്കുക അപ്രായോഗികമാണ്. അത് കേന്ദ്രത്തെ അറിയിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!