Kerala
ഒറ്റപ്പാലത്ത് നിർമാണത്തിലിരുന്ന വീട്ടിലേക്ക് പെട്രോൾ ബോംബേറ്; രണ്ട് തൊഴിലാളികൾക്ക് പരുക്ക്
ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരുക്കേറ്റു. കോഴിക്കോട് സ്വദേശികളായ നിർമാണ തൊഴിലാളികൾക്കാണ് പരുക്കേറ്റത്. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
ചുനങ്ങാട് വാണിവിലാസിനിയിലാണ് ആക്രമണം. നിർമാണത്തിലിരുന്ന വീട്ടിൽ കിടന്നുറങ്ങുന്നതിനിടെയാണ് ആക്രമണം. ജിഷ്ണു(27), പ്രജീഷ്(40) എന്നിവർക്കാണ് പരുക്കേറ്റത്.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അയൽവാസിയായ യുവാവാണ് പെട്രോൾ ബോംബെറിഞ്ഞത്. വീട്ടുകാരുമായുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.