Oman
ചികിത്സയിൽ കഴിയുകയായിരുന്ന കോന്നി സ്വദേശി ഒമാനിൽ മരിച്ചു
![](https://metrojournalonline.com/wp-content/uploads/2025/02/pathanamthitta-native-passes-away-in-oman_copy_1600x833-780x470.avif)
മസ്കറ്റ്: ദീർഘകാലമായി ഒമാനിൽ താമസിച്ചു വരികയായിരുന്ന കോന്നി സ്വദേശിനി ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചു. മങ്ങാരം അലങ്കാരത്ത് വീട്ടിൽ സാജിത ഇസ്മായിൽ റാവുത്തർ (58) ആണ് മരിച്ചത്. പരേതരായ മുഹമ്മദ് ഇസ്മായിൽ റാവുത്തർ ഫാത്തിമ ബീവി ദമ്പതികളുടെ മകളായ സാജിത ഏറെക്കാലമായി സുഹാറിലാണ് കഴിഞ്ഞിരുന്നത്.
സ്ട്രോക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഗുബ്രയിലെ ആശുപത്രിയിൽ ഇവർ ചികിത്സയിലായിരുന്നു.