Kerala
വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
തമിഴ്‌നാട് വാൽപ്പാറ ഗജമുടി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ചന്ദ്രനാണ്(62) മരിച്ചത്. കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 10ാം തീയതിയാണ് ചന്ദ്രനെ കാട്ടാന ആക്രമിച്ചത്
ചന്ദ്രനടക്കം നാല് പേർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റത്. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ വെച്ച കണക്ക് പ്രകാരം എട്ട് വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ 909 പേരാണ് കൊല്ലപ്പെട്ടത്
7492 പേർക്ക് സാരമായി പരുക്കേറ്റു. ഇതിൽ പിന്നീടുള്ള ജീവിതം പൂർണമായും കിടക്കയിൽ ആയിപ്പോയവരുമുണ്ട്. ഇന്നലെ രാത്രി കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. എൽദോസ് വർഗീസ് എന്നയാളാണ് കൊല്ലപ്പെട്ടത്.