Kerala
വയനാട്ടിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചു; യുവാവ് മരിച്ചു, മൂന്ന് പേർക്ക് പരുക്ക്
വയനാട്ടിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി മേലിയേടത്ത് ഷബീറാണ്(24) മരിച്ചത്. പുലർച്ചെ മീനങ്ങാടി പാതിരിപ്പാലത്താണ് അപകടം നടന്നത്.
ഷബീറിനൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു കാറും ലോറിയും. നിയന്ത്രണം വിട്ട ലോറി കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ഊട്ടിയിലേക്ക് പോയിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ സഞ്ചരിച്ചിരുന്നവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.