Kerala
കോതമംഗലത്ത് ആനയെ കണ്ട് ഭയന്നോടിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

കോതമംഗലത്ത് ആനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടപ്പടി കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പനാണ്(70) മരിച്ചത്
വീടിന് സമീപത്ത് എത്തിയ ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ആന കുഞ്ഞപ്പന് നേർക്ക് തിരിയുകയും ഭയന്ന് വീട്ടിലേക്ക് ഓടിക്കയറുകയുമായിരുന്നു
ഇതിനിടെ കുഞ്ഞപ്പൻ കുഴഞ്ഞുവീണു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയാണ് സംഭവം