Kerala
കൊല്ലത്ത് കാട്ടുപന്നി ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

കൊല്ലത്ത് കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കടയ്ക്കൽ ഇട്ടിവ സ്വദേശി ബാബുവാണ്(54) മരിച്ചത്. ഈ മാസം നാലിനാണ് അപകടം നടന്നത്.
ബാബുവും സുഹൃത്തും രാത്രി പത്തരയോടെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. കാട്ടുപന്നി ഇവരുടെ ബൈക്കിൽ വന്നിടിക്കുകയായിരുന്നു. നിയന്ത്രണം തെറ്റി മറിഞ്ഞ ബൈക്കിൽ നിന്നും വീണ് ഇവർക്ക് ഗുരുതരമായി പരുക്കേറ്റു.
ബാബുവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഇന്ന് മരണം സംഭവിച്ചു.