Kerala
കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിൽ നടന്ന വൻ കവർച്ച; അയൽവാസി പിടിയിൽ
കണ്ണൂർ വളപട്ടണത്തെ വ്യാപാരിയുടെ വീട്ടിൽ നിന്ന് 300 പവനും ഒരു കോടി രൂപയും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. നവംബർ 20നാണ് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നിന്ന് വൻ കവർച്ച നടന്നത്. അഷ്‌റഫിന്റെ അയൽവാസി ലിജീഷിനെയാണ് പോലീസ് പിടികൂടിയത്
സിസിടിവി ദൃശ്യങ്ങളിലെ സൂചന കേസിൽ നിർണായകമായി നവംബർ 19ന് അഷ്‌റഫും കുടുംബവും വീട് പൂട്ടി മധുരയിൽ വിവാഹത്തിൽ പങ്കെടുക്കാനായി പോയതായിരുന്നു. 24ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ ജനൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ലോക്കറിൽ സൂക്ഷിച്ച പണവും ആഭരണവും കവർന്നത് അറിയുന്നത്
വീടുമായി ബന്ധമുള്ള ആളാണ് കവർച്ചക്ക് പിന്നിലെന്ന് പോലീസ് നേരത്തെ സംശയിച്ചിരുന്നു. ലിജീഷിനെ ദിവസങ്ങളായി പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.