ഷാര്‍ജ: ആലപ്പുഴ വാടക്കല്‍ സ്വദേശി കെട്ടിടത്തില്‍നിന്ന് വീണ് ഷാര്‍ജയില്‍ മരിച്ചു. ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. ഗുരു മന്ദിരം വാര്‍ഡിലെ കടപ്പുറത്ത് തയ്യില്‍ വീട്ടില്‍ കെ ജെ ജോസ്(40) ആണ് മരിച്ചത്. അഞ്ചു മാസം മുന്‍പാണ് സന്ദര്‍ശന വിസയില്‍ ഷാര്‍ജയില്‍ എത്തിയത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഭാര്യ: അഞ്ജലി ജോസ്. മക്കള്‍: ലീസ് മരിയ, ലിയോണ്‍. മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജോസിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മരണ വിവരം ഷാര്‍ജയില്‍നിന്നും ബന്ധുക്കളെ അറിയിക്കുകയായിരുന്നു. അഞ്ചു മാസം മുന്‍പായിരുന്നു ജോലി തേടി ജോസ് യുഎഇയില്‍ എത്തിയത്.