ഫുജൈറ ജംമ്പിങ് ചാമ്പ്യന്‍ഷിപ്പ് 27 മുതല്‍ 29വരെ നടക്കും

ഫുജൈറ: ഫുജൈറ ജംമ്പിങ് ചാമ്പ്യന്‍ഷിപ്പ് 27 മുതല്‍ 29വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഫുജൈറ ഇക്യുസ്ട്രിയന്‍ ചാംമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് ജംമ്പിങ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഹയര്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ഫുജൈറ ജംമ്പിങ് ചാംമ്പ്യന്‍ഷിപ് സംഘടിപ്പിക്കുന്നതെന്നും ഇന്റെര്‍നാഷ്ണല്‍ ത്രീസ്റ്റാര്‍ മത്സരമാണ് ഫുജൈറയില്‍ നടക്കുകയെന്നും ഫുജൈറ ഇക്യുസ്ട്രിയന്‍ ചാംമ്പ്യന്‍ഷിപ് ഹയര്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ അഹമദ് ഹംദാന്‍ അല്‍ സിയൂദി പറഞ്ഞു.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വര്‍ഷത്തെ മത്സരത്തിന് ലഭിച്ച മികച്ച പിന്തുണയാണ് വിപുലമായ രീതിയില്‍ മത്സരം നടത്താന്‍ പ്രേരണ. സുപ്രിം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും അല്‍ സിയൂദി പറഞ്ഞു. മൊത്തം മത്സരങ്ങളില്‍ ഏഴു ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് നല്‍കുന്നതെന്ന് വൈസ് ചെയര്‍മാന്‍ അലി മുസാബ അല്‍ കഅബിയും പറഞ്ഞു. ഈ വര്‍ഷത്തെ കുതിരയോട്ട മത്സരത്തില്‍ 170 കുതിരകളാണ് മാറ്റുരക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version