Kerala
ഉംറ നിർവഹിക്കാനെത്തിയ മുണ്ടക്കയം സ്വദേശി മദീനയിൽ കുഴഞ്ഞുവീണ് മരിച്ചു
![](https://metrojournalonline.com/wp-content/uploads/2025/02/pareeth-khan-780x470.avif)
ഉംറ നിർവഹിക്കാനെത്തിയ മുണ്ടക്കയം സ്വദേശി മദീനയിൽ കുഴഞ്ഞുവീണ് മരിച്ചു. മുണ്ടക്കയം, പൈങ്ങണ തടത്തിൽ പരീത് ഖാനാണ്(79) മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് സൗദി സമയം എട്ട് മണിയോടെയാണ് സംഭവം. തിങ്കളാഴ്ച ഭാര്യയോടും ബന്ധുക്കളുമോടുമൊപ്പം മക്കയിലെത്തി ഉംറ ചെയ്തിരുന്നു.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് പള്ളിയിലെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗമാണ്.