Kerala
കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചലിൽ പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി. കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി എരുമക്കുഴി സ്വദേശി ബെൻസൺ എബ്രഹാമാണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്
ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷണം നടത്തുന്നതിനിടെയാണ് സ്‌കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഇന്ന് സ്‌കൂളിൽ പ്രൊജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു.