Kerala
കോഴിക്കോട് മുക്കത്ത് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് ടു വിദ്യാർഥിനി മരിച്ചു
![accident](https://metrojournalonline.com/wp-content/uploads/2024/08/accident-780x470.webp)
കോഴിക്കോട് മുക്കത്ത് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് ടു വിദ്യാർഥിനി മരിച്ചു. കൊടിയത്തൂർ കാരാട്ട് സ്വദേശി മുജീബിന്റെ മകൾ ഫാത്തിമ ജിബിനാണ് മരിച്ചത്.
ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്. കുറ്റിപ്പാലക്ക് സമീപമാണ് അപകടം നടന്നത്.
ഇറക്കത്തിൽ വെച്ച് സ്‌കൂട്ടറിന്റെ നിയന്ത്രണം വിടുകയും വൈദ്യുതി പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫാത്തിമ ജെബിനെ മുക്കം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.