Kerala
തിരുവല്ലയിൽ പ്ലസ് ടു വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു; പാലക്കാട് യുവാവ് ഭവാനി പുഴയിൽ മുങ്ങിമരിച്ചു

പാലക്കാടും തിരുവല്ലയിലുമായി രണ്ട് പേർ മുങ്ങിമരിച്ചു. തിരുവല്ലയിൽ കൂട്ടുകാർക്കൊപ്പം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയാണ് മുങ്ങിമരിച്ചത്.
തിരുവല്ല നിരണം കന്യാത്രയിൽ വീട്ടിൽ അനന്തുവാണ് മരിച്ചത്. പുളിക്കീഴ് ഷുഗർ ഫാക്ടറിക്ക് സമീപം ഇന്നുച്ചക്കാണ് അപകടം. പാലക്കാട് അട്ടപ്പാടി ഭവാനി പുഴയിൽ യുവാവ് മുങ്ങിമരിച്ചു. തമിഴ്‌നാട് സ്വദേശി രമണനാണ്(20) മുങ്ങിമരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്ക് എത്തിയതായിരുന്നു. നരസിമുക്കിൽ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം