Kerala
കണ്ണൂരിൽ സ്‌കൂട്ടറിന് പിന്നിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് പോളിടെക്‌നിക് വിദ്യാർഥി മരിച്ചു
കണ്ണൂർ ദേശീയപാത പാപ്പനിശ്ശേരിയിൽ കെഎസ്ആർടിസി ബസ് സ്‌കൂട്ടറിന് പിന്നിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. പാപ്പിനിശ്ശേരി വേളാപുരത്താണ് അപകടം നടന്നത്.
ചേലേരി സ്വദേശി ആകാശ് വിഹാറിലെ പി ആകാശാണ്(20) മരിച്ചത്. കല്യാശ്ശേരി ഇകെ നായനാർ േേമാഡൽ പോളി ടെക്‌നിക് വിദ്യാർഥിയാണ്. അപകടത്തിന് പിന്നാലെ ആകാശിനെ പാപ്പിനിശ്ശേരി സി എച്ച് സിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രാവിലെ 9.30ഓടെയാണ് അപകടം. കോളേജിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്.