National

കൊൽക്കത്ത കൊലപാതകം: പ്രതി ലൈംഗിക വൈകൃതങ്ങൾക്കും അശ്ലീല സൈറ്റുകൾക്കും അടിമ

കൊൽക്കത്ത: വനിതാ ഡോക്റ്ററെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമ. കൂട്ട ബലാത്സംഗത്തിന്‍റെ സാധ്യതകൾ പൂർണമായും സിബിഐ തള്ളിയിട്ടുണ്ട്,. ഡൽ‌ഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി വിദഗ്ധ സംഘം നടത്തിയ സൈക്കോ അനാലിസിസ് ടെസ്റ്റിലാണ് പ്രതി മൃഗീയമായ ലൈംഗിക തൃഷ്ണകളോടു കൂടിയ വ്യക്തിയാണെന്ന് കണ്ടെത്തിയത്.

സിബിഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രതിയെ സൈക്കോ അനാലിസിസ് ടെസ്റ്റിന് വിധേയനാക്കിയത്. യാതൊരു വിധ വികാരവിക്ഷോഭവും ഇല്ലാതെ ശാന്തനായാണ് പ്രതി കുറ്റകൃത്യത്തിന്‍റെ വിശദാംശങ്ങൾ അന്വേഷണ സംഘത്തോടു തുറന്നു പറഞ്ഞതെന്ന് ടൈംസ് ഒഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പ്രതിയുടെ മൊഴിയും പോസ്റ്റമോർട്ടം റിപ്പോർട്ടുകളും ഫോറൻസിക് തെളിവുകളും തമ്മിൽ ബന്ധമുള്ളതായും കണ്ടെത്തി. കുറ്റകൃത്യം നടന്ന പ്രദേശത്ത് സഞ്ജയ് ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇയാൾ ഒരു ബോക്സറാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഡിഎൻഎ പരിശോധനാ ഫലം ഇനിയും പുറത്തു വിട്ടിട്ടില്ല. കൊല്ലപ്പെട്ട ഡോക്റ്ററുടെ നഖത്തിൽ നിന്ന് കിട്ടിയ രക്തവും തൊലിയും സഞ്ജയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനു മുൻപ് പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒരു അഭിഭാഷകനും ഇയാൾക്കു വേണ്ടി ഹാജരാകാൻ തയാറായിരുന്നില്ല.

Related Articles

Back to top button
error: Content is protected !!