National

ധർമസ്ഥലയിൽ ഇന്നലെ കണ്ടെത്തിയത് അധികം പഴക്കമില്ലാത്ത മൃതദേഹാവശിഷ്ടം; തെരച്ചിൽ ഇന്നും തുടരും

ധർമസ്ഥല ദുരൂഹ മരണങ്ങളെ സംബന്ധിച്ച വെളിപ്പെടുത്തലിൽ എസ്‌ഐടി അന്വേഷണം തുടരുന്നു. ഇന്നലെ നടത്തിയ തെരച്ചിലിൽ അധികം പഴക്കമില്ലാത്ത മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. സാക്ഷി ചൂണ്ടിക്കാണിച്ച പുതിയ സ്‌പോട്ടിലാണ് ഇന്നലെ പരിശോധന നടത്തിയത്. മൃതദേഹത്തിന് സമീപം മുണ്ടും ഷർട്ടും ഒരു കയറുമുണ്ടായിരുന്നു

തെരച്ചിൽ ആറാം ദിവസം പിന്നിടുമ്പോൾ സാക്ഷി പറഞ്ഞ പുതിയ സ്‌പോട്ടിൽ നിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. പതിനൊന്നാമത്തെ പോയിന്റിൽ നിന്ന് മീറ്ററുകൾക്ക് അകലെയാണ് പുതിയ പോയിന്റ്.

കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷി നേരത്തെ കാണിച്ചു കൊടുത്ത 13 പോയിന്റുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് തനിക്ക് പുതിയ ചില സ്‌പോട്ടുകൾ കൂടി അറിയാമെന്ന് സാക്ഷി വെളിപ്പെടുത്തിയത്. തുടർന്നാണ് ഇന്നലെ പുതിയ സ്‌പോട്ടിൽ പരിശോധന നടത്തിയത്.

Related Articles

Back to top button
error: Content is protected !!