Kerala
കുംഭമേളക്ക് പോയ ചെങ്ങന്നൂർ സ്വദേശിയെ കാണാതായതായി പരാതി

കുംഭമേളക്ക് പോയ ചെങ്ങന്നൂർ സ്വദേശിയാ കാണാനില്ലെന്ന് പരാതി. ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി ജോജു ജോർജിനെയാണ്(43) കാണാതായത്. ഫെബ്രുവരി 9നാണ് ട്രെയിൻ മാർഗം സുഹൃത്ത് ഷിജുവിനൊപ്പം ജോജു പ്രയാഗ് രാജിലേക്ക് പോയത്.
ഫെബ്രുവരി 12ന് ജോജു തങ്ങളുമായി ബന്ധപ്പെട്ടെന്ന് കുടുംബം പറയുന്നു. സുഹൃത്തിന്റെ ഫോണിൽ നിന്നാണ് വിളിച്ചത്. സ്വന്തം ഫോൺ തറയിൽ വീണ് പൊട്ടിയെന്നും വിളിച്ചാൽ കിട്ടില്ലെന്നും അറിയിച്ചു.
കൂടെ പോയ സുഹൃത്ത് ഫെബ്രുവരി 14ന് തിരികെ എത്തി. ജോജു എവിടെയെന്ന് ചോദിച്ചപ്പോൾ പ്രയാഗ് രാജിൽ വെച്ച് തന്നെ വിട്ടുപോയെന്നാണ് മറുപടി നൽകിയതെന്നും കുടുംബം പറഞ്ഞു