Kerala

രഹസ്യ വിവരത്തെ തുടർന്ന് വേടന്റെ ഫ്‌ളാറ്റിൽ പരിശോധന; ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി

വേടൻ എന്നറിയിപ്പെടുന്ന റാപ്പർ ഹിരൺദാസ് മുരളിയുടെ ഫ്‌ളാറ്റിൽ ലഹരി പരിശോധന. ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പുണിത്തുറയിലെ ഫ്‌ളാറ്റിലാണ് പോലീസ് പരിശോധന നടത്തിയത്. ഫ്‌ളാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹല്യ വിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘമെത്തിയത്.

ഒമ്പത് പേരടങ്ങുന്ന സംഘമാണ് ഈ സമയത്ത് ഫ്‌ളാറ്റിലുണ്ടായിരുന്നത്. വേടന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. വേടൻ ലഹരി ഉപയോഗിച്ചോ എന്നറിയാൻ മെഡിക്കൽ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.

ഇന്നലെ രാത്രിയാണ് പ്രോഗ്രാം കഴിഞ്ഞ് വേടൻ തൃപ്പുണിത്തുറയിലെ ഫ്‌ളാറ്റിലെത്തിയത്. ഒപ്പമുണ്ടായിരുന്നവരെ കുറിച്ച് വിവരങ്ങൾ തേടും. മൂർച്ചയേറിയ വാക്കുകൾ കൊണ്ടുള്ള ഗാനങ്ങൾ എഴുതി ശ്രദ്ധേയനായ റാപ്പറാണ് വേടൻ.

Related Articles

Back to top button
error: Content is protected !!