Sports
ചാമ്പ്യൻസ് ട്രോഫി സെമിയിൽ ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് തിരിച്ചടി; 4 റൺസിനിടെ ഒരു വിക്കറ്റ് നഷ്ടം

ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിന് മോശം തുടക്കം. നാല് റൺസ് ചേർക്കുന്നതിനിടെ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപണർ കൂപ്പർ കൊണോലി പൂജ്യത്തിന് പുറത്തായി. മൂന്നാം ഓവറിലെ അവസാന പന്തിൽ മുഹമ്മദ് ഷമിയാണ് കൊണോലിയെ വീഴ്ത്തിയത്.
നിലവിൽ ഒരു റൺസുമായി ട്രാവിസ് ഹെഡും റൺസൊന്നുമെടുക്കാതെ സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ രണ്ട് മാറ്റങ്ങളുമായാണ് ഓസീസ് ഇന്നിറങ്ങിയത്. പരുക്കേറ്റ മാത്യൂ ഷോർട്ടിന് പകരം കൂപ്പർ കൊണോലി ടീമിലെത്തി. സ്‌പെൻസർ ജോൺസണ് പകരം തൻവീർ സംഗയും അന്തിമ ഇലവനിലെത്തി
അതേസമയം ഇന്ത്യൻ ടീമിൽ മാറ്റമൊന്നുമില്ല. അവസാന ഗ്രൂപ്പ് മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇറക്കിയ അതേ ടീം തന്നെയാണ് സെമിയിലും കളിക്കുന്നത്. നാല് സ്പിന്നർമാരാണ് ടീമിലുള്ളത്.