Gulf

ഹത്തയില്‍ വാഹനാപകടത്തില്‍ മരിച്ചത് ഏഴു വയസ്സുകാരന്‍

ദുബൈ: ഹത്ത ലഹ്ബാബ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് ഏഴു വയസ്‌കാരനെന്ന് കുട്ടിയുടെ അമ്മാവന്‍ വ്യക്തമാക്കി. ദുബൈയിലെ വിദ്യാലയത്തില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ കുട്ടിയാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെയായിരുന്നു സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച മിനി വാന്‍ അപകടത്തില്‍പ്പെട്ടതും കുട്ടി ദാരുമണമായി മരിച്ചതും.

റോഡിന് മധ്യത്തിലെ ഇരുമ്പ് ബാരിയറില്‍ നിയന്ത്രണംവിട്ട വാന്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. നിരവധി കുട്ടികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിലേക്കു നയിച്ചതെന്ന് ദുബൈ പൊലിസ് വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button