World

സുഖമായി കുളിച്ചുകൊണ്ടിരിക്കെ യുവതിയുടെ തല ആ ജീവി കടിച്ചുകീറി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

കാപ്പിബാറകള്‍ മനുഷ്യരെ ഉപദ്രവിക്കാറില്ലെന്ന് മൃഗസംരക്ഷകര്‍

നദിയില്‍ നീരാടിക്കൊണ്ടിരിക്കുന്ന യുവതിയുടെ നേരെ ചീറിപ്പാഞ്ഞെത്തുന്ന ജല ജീവി. പൊതുവെ മനുഷ്യരെ ആക്രമിക്കാത്ത ജീവിയായതിനാല്‍ അതിനെ കൈ ഉയര്‍ത്തി ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന യുവതി. എന്നാല്‍, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് യുവതിയുടെ തലയില്‍ കടിച്ച് വെള്ളത്തിനുള്ളിലേക്ക് താഴ്ത്തുന്ന ജീവി. ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

വീഡിയോ സഹിതം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ കൊളംബിയയില്‍ നിന്നുള്ളതാണ്. എലികളുടെ വിഭാഗത്തില്‍ പെടുന്ന കാപ്പിബാറയാണ് യുവതിയെ ആക്രമിച്ചത്. ഇതിന്റെ വീഡിയോ യുവതിക്കൊപ്പമുണ്ടായിരുന്നയാള്‍ പകര്‍ത്തുകയായിരുന്നു. സസ്യബുക്കായ കാപ്പിബാറകളെ കൂറ്റന്‍ എലികളെന്ന് വിശേഷിപ്പിക്കാറുണ്ട്.

കുളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ആക്രമണം നടത്തിയ കാപ്പിബാറയില്‍ നിന്ന് രക്ഷനേടാന്‍ യുവതി കഴിയുന്നതും ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. നിലവിളി ഉയര്‍ന്നതോടെ യുവതിയെ വെള്ളത്തിന്റെ അടിയിലേക്ക് കൊണ്ടുപോകാന്‍ കാപ്പിബാറ ശ്രമിച്ചു. ഈ സമയം എത്തിയ സുഹൃത്തെന്ന് കരുതുന്ന യുവാവ് കാപ്പിബാറയെ വടിയെടുത്ത് തല്ലിയതോടെയാണ് യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടിയത്.

ആ ഭീകരമായ ദൃശ്യങ്ങള്‍ ഇതാ…

 

അതേസമയം വീഡിയോ വൈറലായതോടെ വന്യജീവികളുടെ അതിപ്രസരത്തിനെതിരെ ഒരുകൂട്ടര്‍ രംഗത്ത് വന്നപ്പോള്‍ മറ്റൊരു കൂട്ടര്‍ യുവതിക്കും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വീഡിയോ എടുക്കുന്ന സുഹൃത്തുക്കള്‍ക്കുമെതിരെയാണ് മറ്റൊരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!