Kerala
കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ സംസ്‌കാരം ഇന്ന്
കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ഉത്തർപ്രദേശ് സ്വദേശിനിയായ ആറ് വയസുകാരി മുസ്‌കാന്റെ മൃതദേഹം ഇന്ന് ഖബറടക്കും. രാവിലെ പത്ത് മണിക്ക് കമ്പനിപ്പടി നെല്ലിക്കുന്ന് ജുമാമസ്ജിദിലാണ് കബറടക്കം. രണ്ടാനമ്മ അനീഷയുമായി പോലീസ് ഇന്നലെ തെളിവെടുത്തു.
ഇവരുടെ രണ്ട് വയസുകാരി മകൾ എൽമയെ കാക്കനാട് ശിശുക്ഷേമ സമിതിക്ക് കൈമാറി. കൊലപാതകത്തിൽ മന്ത്രവാദത്തിന്റെ സാധ്യതയും പരിശോധിക്കും. മുമ്പ് അനീഷയെ മന്ത്രവാദ ചികിത്സ നടത്തിയ നൗഷാദ് പോലീസ് കസ്റ്റഡിയിലുണ്ട്
കൊലപാതകവുമായി നിലവിൽ ഇയാൾക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. അനീഷ മാത്രമാണ് നിലവിൽ പ്രതിസ്ഥാനത്തുള്ളത്. വ്യാഴാഴ്ച രാവിലെയാണ് മുസ്‌കാനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.